'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'

സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്
'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'

കോഴിക്കോട് :  ആര്‍ എസ്സ് എസ്സിനോടുള്ള ശൗര്യത്തിന്റെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സിപിഎമ്മിനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേര്‍ന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിന്റെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞു. 

സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്. ആദ്യം അവര്‍ ആര്‍. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു. ഇന്നിപ്പോള്‍ പാലുകൊടുത്ത കൈക്കുതന്നെ അവര്‍ തിരിഞ്ഞു കൊത്തുകയാണ്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകള്‍ മുഴുവന്‍ പോപ്പുലര്‍ഫ്രണ്ട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളം ചേര്‍ത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. 

വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ്. അതിനുള്ള ആര്‍ജ്ജവം പിണറായി വിജയനില്ല. അഭിമന്യു കേവലം ഇരയല്ല. വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേര്‍ന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിന്റെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. അവര്‍ക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തില്‍ കമ്യൂണിസ്ടുകാരാണ്. സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്. ആദ്യം അവര്‍ ആര്‍. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു. ഇന്നിപ്പോള്‍ പാലുകൊടുത്ത കൈക്കുതന്നെ അവര്‍ തിരിഞ്ഞു കൊത്തുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം കൊലചെയ്യപ്പെട്ട എ. ബി. വി. പി പ്രവര്‍ത്തകന്‍ ശ്യാമിന്റെ കൊലയാളികളെ മുഴുവന്‍ ഇതുവരെ പിണറായിയുടെ പോലീസ് പിടികൂടിയിട്ടില്ല. സോഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകള്‍ മുഴുവന്‍ പോപ്പുലര്‍ഫ്രണ്ട് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വെള്ളം ചേര്‍ത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ആര്‍. എസ്സ്. എസ്സിനോടുള്ള ശൗര്യത്തിന്റെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സി. പി. എമ്മിനില്ല. വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ്. അതിനുള്ള ആര്‍ജ്ജവം പിണറായി വിജയനില്ല. അഭിമന്യു കേവലം ഇരയല്ല. വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പ്രണാമങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com