ലിഗയെ കൊലപ്പെടുത്തിയത് ബലാല്‍സംഗം ചെയ്ത ശേഷം; കാട്ടിലെത്തിച്ചത് കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്ത്

ലിഗ കൊല്ലപ്പെട്ട സ്ഥലത്ത് മുമ്പും ഉമേഷ് പല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി
ലിഗയെ കൊലപ്പെടുത്തിയത് ബലാല്‍സംഗം ചെയ്ത ശേഷം; കാട്ടിലെത്തിച്ചത് കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്ത്
Updated on
1 min read


തിരുവനന്തപുരം : വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ അറസ്റ്റ് ഉടനുണ്ടാകും. കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് അറിയിച്ചു. ലിഗയെ ബലാല്‍സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ ബലാല്‍സംഗ കുറ്റം കൂടി ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

ലിഗ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഫോറന്‍സിക് അധികൃതര്‍ കണ്ടെത്തി. കൊല്ലപ്പെട്ട സ്ഥലത്ത് മുമ്പും ഉമേഷ് പല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ലിഗയെ പ്രതികള്‍ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. കോവളം ഗ്രേവ് ബിച്ചില്‍ നിന്ന് പനത്തുറ അമ്പലം വരെ ലിഗ ഒറ്റയ്ക്കാണെത്തിയത്. ഇവിടെ വെച്ചാണ് ഉമേഷും ഉദയനും ലിഗയെ കണ്ടുമുട്ടുന്നത്. 

ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന ഇവിടെ നിന്നാണ് ലിഗയെ പ്രതികള്‍ ബോട്ടില്‍ വാഴമുട്ടത്തേക്ക് കൊണ്ടുവരുന്നത്. കൂട്ടിക്കൊണ്ടുവന്ന ലിഗയ്ക്ക് കഞ്ചാവ് നല്‍കിയതായി പ്രതികള്‍ സമ്മതിച്ചു. മാര്‍ച്ച് 14 ന് വൈകീട്ട് 5.30 വരെ ലിഗ പ്രതികള്‍ക്കൊപ്പം കാട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് നല്‍കി ലിഗയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും, വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയത്. പ്രദേശവാസികളായ പ്രതികള്‍ ഇരുവരും ബന്ധുക്കളുമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com