കെവിന്റെ കൊലപാതകം പൊലീസിന്റെ വീഴ്ച; ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കണമെന്ന് വി എസ് 

കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍
കെവിന്റെ കൊലപാതകം പൊലീസിന്റെ വീഴ്ച; ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കണമെന്ന് വി എസ് 

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പൊലീസിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ വി എസ് ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ്് നല്‍കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കൊലപാതകക്കേസില്‍ പൊലീസിന്റെ പങ്ക് ഒരോന്നായി പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് വി എസിന്റെ പ്രതികരണം. കെവിനെ തട്ടിക്കൊണ്ടുപോയവര്‍ക്കു പൊലീസിന്റെ സഹായം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഐജി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പട്രോള്‍ ഡ്യൂട്ടിയുണ്ടായിരുന്ന എഎസ്‌ഐ ബിജുവും ജീപ്പ് െ്രെഡവറുമാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ ഇവരുടെ പങ്കു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും കൈക്കൂലി വാങ്ങിയതായ വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ഐജി പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com