സിആര്‍ നീലകണ്ഠനെ തള്ളി; കേരളത്തില്‍ ആം ആദ്മി എല്‍ഡിഎഫിനെ പിന്തുണയ്ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 02:43 PM  |  

Last Updated: 20th April 2019 02:46 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി
എല്‍ഡിഎഫിനെ പിന്തുണയ്ക്കും. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായി
സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ഘടകത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണം കാണിക്കല്‍  നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനാണ് അരവിന്ദ് കെജരിവാള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് പിന്തുണ പഖ്യാപിച്ചതെന്നും എങ്ങനെയെന്ന് ഈ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനുമായിരുന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. 

മലപ്പുറത്ത് എല്‍ഡിഎഫിനും  13 മണ്ഡലങ്ങളില്‍ യൂഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആംആദമി പിന്തുണ പ്രഖ്യാപിച്ചത്.