മല ചവിട്ടാനെത്തിയ സംഘത്തിൽ യുവതികൾ അടക്കം എട്ടുപേർ ; സംഘം യാത്ര തുടങ്ങിയത് പുലർച്ചെ നാലരയോടെ 

കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ഇന്നു പുലർച്ചെ മലകയറാനെത്തിയത്
മല ചവിട്ടാനെത്തിയ സംഘത്തിൽ യുവതികൾ അടക്കം എട്ടുപേർ ; സംഘം യാത്ര തുടങ്ങിയത് പുലർച്ചെ നാലരയോടെ 

ശബരിമല: ശബരിമല ദർശനത്തിനായി വീണ്ടും യുവതികളെത്തി. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ഇന്നു പുലർച്ചെ മലകയറാനെത്തിയത്.  ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. സംഘത്തിൽ രണ്ട് യുവതികളെ കൂടാതെ ആറ് പുരുഷന്മാരും ഉള്ളതായാണ് റിപ്പോർട്ടുകൾ. ഫെയ്സ് ബുക്ക് കൂട്ടായ്മയിൽപ്പെട്ടവരാണ് ഇവരെന്ന് സൂചനയുണ്ട്. 

യുവതികൾ ശബരിമല ദർശനത്തിനെത്തിയത് അറിഞ്ഞ് പ്രതിഷേധക്കാർ കൂട്ടത്തോടെ എത്തി. തുടർന്ന് നാമജപ ശരണം വിളികളോടെ പ്രതിഷേധക്കാർ നീലിമലയിൽ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. മൂന്നു മണിക്കൂറായി യുവതികൾ അടങ്ങുന്ന സംഘത്തെ തടഞ്ഞുവെച്ചിരിക്കുകയാണ്.  പ്രതിഷേധക്കാരിൽ ഇതര സംസ്ഥാന ഭക്തരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 

കൂടുതല്‍ പ്രതിഷേധക്കാര്‍  സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്. യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. മണ്ഡലക്കാലം സമാപിക്കുന്ന വേളയിൽ ശബരിമല വീണ്ടും സംഘർഷ ഭൂമി ആക്കരുതെന്ന നിലപാടിലാണ് പൊലീസ്. 

എന്നാൽ ശബരിമല ദർശനം നടത്തിയിട്ടേ മടങ്ങിപ്പോകൂ എന്ന തീരുമാന്തതിൽ ഉറച്ചു നിൽക്കുകയാണ് രേഷ്മയും ഷാനിലയും. നൂറു ദിവസത്തിലേറെയായി തങ്ങൾ വ്രതം നോറ്റു വരികയാണ്. വ്രതം നോറ്റ് ശബരിമലയിൽ വന്നത് പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകാനല്ലെന്നും യുവതികൾ വ്യക്തമാക്കി. ശബരിമല ദർശനം നടത്തിയ ശേഷം മാത്രമേ മടങ്ങിപ്പോകുകയുള്ളൂവെന്നും മല കയറാനെത്തിയ രേഷ്മയും ഷാനിലയും വ്യക്തമാക്കി. പ്രതിഷേധം കണ്ട് ഭയന്ന് പോകാനല്ല വന്നത്. പൊലീസ് സുരക്ഷ ഉറപ്പു നൽകിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ല. എന്നാൽ ഇപ്പോൾ പൊലീസ് പുലർത്തുന്ന നിസം​ഗതയിൽ പ്രതിഷേധമുണ്ടെന്നും രേഷ്മ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com