ഹാട്രിക്കടിക്കുമോ തരൂര്‍?; അട്ടിമറിക്കാന്‍ ദിവാകരന്‍, രണ്ടും കല്‍പ്പിച്ച് കുമ്മനം: തീപാറുന്ന തിരുവനന്തപുരം

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം
ഹാട്രിക്കടിക്കുമോ തരൂര്‍?; അട്ടിമറിക്കാന്‍ ദിവാകരന്‍, രണ്ടും കല്‍പ്പിച്ച് കുമ്മനം: തീപാറുന്ന തിരുവനന്തപുരം

ത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. ശശി തരൂരിലൂടെ സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും പന്ന്യന്‍ രവീന്ദ്രന് ശേഷം കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാന്‍ സി ദിവാകരനുമായി എല്‍ഡിഎഫും കച്ചകെട്ടിയിറങ്ങുമ്പോള്‍ അട്ടിമറി വിജയത്തിനായി മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്തിയ കുമ്മനം രാജശേഖരനുമുണ്ട് എന്‍ഡിഎയുടെ പോരാളിയായി. കൂടുതല്‍ കാലം യുഡിഎഫിനൊപ്പം നിന്ന മണ്ഡലം സിപിഐയിലെ അതികായന്‍മാരെ ജയിപ്പിച്ചു വിട്ടതും ചരിത്രം. 

2014 ലോക്‌സഭ തരഞ്ഞെടുപ്പ്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശി തരൂര്‍ വിജയിച്ചത്. 297,806 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ ബിജെപിയുടെ ഒ രാജഗോപാല്‍ 282,336 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ബെന്നറ്റ് എബ്രഹാം 248,941 വോട്ട് നേടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.      

തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നീ നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ളത്. 2014ല്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്,നേമം,തിരുവനന്തപുരം എന്നീ നാല് മണ്ഡലങ്ങളില്‍ ഒ രാജഗോപാല്‍ മുന്നിട്ടുനിന്നു. പാറശാല,കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ശശി തരൂരിനായിരുന്നു മുന്‍തൂക്കം. എല്‍ഡിഎഫിന് ഒരിടത്തും മുന്നേറാന്‍ സാധിച്ചില്ല. 

2016 നിയസഭ തെരഞ്ഞെടുപ്പ്

എന്നാല്‍ 2016ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ നെയ്യാറ്റിന്‍കരയും കാട്ടാക്കടയും പാറശാലയും കഴക്കൂട്ടവും എല്‍ഡിഎഫിനൊപ്പം നിന്നു. തിരുവനന്തപുരം, കോവളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ യുഡിഎഫ് പിടിച്ചപ്പോള്‍ നേമത്തിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. 
2015ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞൈടുപ്പിലല്‍മണ്ഡലത്തിലെ കോര്‍പറേഷനായ തിരുവനന്തപുരം 43 സീറ്റുമായി എല്‍ഡിഎഫ് പിടിച്ചു. 36സീറ്റുമായി ബിജെപി രണ്ടാംസ്ഥാനത്തും 21 സീറ്റുമായി കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തുമെത്തി. 


ആകെ വോട്ടര്‍മാര്‍: 1267,556
 

പുരുഷ വോട്ടര്‍മാര്‍: 6,10716

സ്ത്രീ വോട്ടര്‍മാര്‍: 6,56,740

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com