പേനകൊണ്ട് ഒപ്പിട്ടാൽ മതി, വോട്ട് ചെയ്യേണ്ട; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആളുകൾ വിരലുകൾ ഉപയോ​ഗിക്കാതെ പേന കൊണ്ട് വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; വോട്ട് ചെയ്യുന്നതിനായി വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് ഭീതിയെ തുടർന്ന് ആളുകൾ വിരലുകൾ ഉപയോ​ഗിക്കാതെ പേന കൊണ്ട് വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. പോളിങ് ഉദ്യോ​ഗസ്ഥർ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.

നേരത്തെ വോട്ടു ചെയ്യാൻ എത്തുന്നവർ പേപ്പറിൽ ഒപ്പുവെക്കാനായി പേന കയ്യിൽ കരുതണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേന ഉപയോ​ഗിച്ചു തന്നെ ആളുകൾ വോട്ടു ചെയ്യാനും തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന്. നാല് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com