കനത്ത മഴ, ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു; ജാഗ്രതാ നിര്‍ദേശം

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാമിൻറെ പതിനൊന്ന് ഷട്ടറുകളും തുറന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാമിൻറെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ഷട്ടറുകൾ തുറന്നതോടെ ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവർക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച രാത്രി 11 മണിയോട് കൂടിയാണ് ആളിയാർ ഡാം തുറന്നത്. കഴിഞ്ഞ നവംബർ 18ന് മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തമിഴ്നാട് തുറന്നുവിട്ടിരുന്നു. ഇത് മൂലം പാലക്കാട്ടെ  പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. 

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിന് എതിരെ കേരളം രം​ഗത്തെത്തിയിരുന്നു. എന്നാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിരുന്നു എന്നാണ് തമിഴ്നാട് അവകാശപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com