വടകര താലൂക്ക് ഓഫീസ് തീപിടിത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 07:53 AM  |  

Last Updated: 18th December 2021 07:54 AM  |   A+A-   |  

taluk_office_fire1

വീഡിയോ ദൃശ്യം

 

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷാണ് പിടിയിലായത്. വടകര ടൗണിൽ അലഞ്ഞു തിരിഞ്ഞ നടക്കുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. 

താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാൾ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ടത് ഇയാളാണോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. 

ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തഹസീൽദാറുടെ മുറിയിൽ നിന്നാണ് തീപടർന്ന് തുടങ്ങിയതെന്നാണ് വിവരം. 

ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അതല്ല കാരണമെന്ന് കണ്ടെത്തിയിരുന്നു. ഓട് പാകിയ പഴക്കമുള്ള കെട്ടിടമായതിനാൽ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു.