തിരുവനന്തപുരത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 02:15 PM  |  

Last Updated: 06th November 2021 02:15 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: മകന്‍ അച്ഛനെ അടിച്ചുകൊന്നു. നേമം കാരയ്ക്കാമണ്ഡപം സ്വദേശി ഏലിയാസ് (82) ആണ് കൊല്ലപ്പെട്ടത്. 52കാരനായ മകന്‍ ക്ലീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നയാളാണ് ക്ലീറ്റസ് എന്ന് പൊലീസ് പറയുന്നു. 

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഏലിയാസിനെ മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് ഏലിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഏലിയാസ് മരിച്ചിരുന്നു.