ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി; ഗൃഹനാഥന്‍ ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 12:37 PM  |  

Last Updated: 08th November 2021 12:37 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടാരക്കര നിലേശ്വരത്താണ് സംഭവം. 

രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യരാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ജീവനൊടുക്കുകയായിരുന്നു. 

കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.