ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും മരിച്ചു; മരണം മൂന്നായി

ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരാനാണ് ആശുപത്രിയില്‍വച്ച് മരിച്ചത്. ഇതോടെ കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 

ഇളയമകള്‍ സുവര്‍ണ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സുകുമാരന്റെ ഭാര്യ സീന മൂത്തമകള്‍ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നകാര്യം പൊലീസ് പരിശോധിച്ച് വരികയാണ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com