തിരയില്‍ അകപ്പെട്ടു; കോഴിക്കോട് 11കാരനെ കടലില്‍ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 07:45 PM  |  

Last Updated: 22nd November 2021 07:45 PM  |   A+A-   |  

11-year-old goes missing at sea

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കളിക്കുന്നതിനിടെ 11 വയസുകാരനെ കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കോഴിക്കോട് വെള്ളയില്‍ ഭാഗത്ത് കടലിൽ കാണാതായത്.  

കാണാതായ അബ്ദുള്‍ ഹക്കീം മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് വെള്ളയില്‍ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെടുകയായിരുന്നു. 

പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.