വീണ്ടും പ്രണയപ്പക; വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തി,യുവാവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 07:11 PM  |  

Last Updated: 22nd November 2021 07:11 PM  |   A+A-   |  

knief

 

ലക്കിടി: വയനാട് ലക്കിടിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു. ഓറിയന്റല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കോളജ് പരിസരത്ത് സുഹൃത്തിനൊപ്പം എത്തിയ ദീപു, കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെയും ദീപുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.