19കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, വിവാഹം കഴിഞ്ഞത് 10 മാസം മുൻപ്; ആരോപണവുമായി സഹോദരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 07:07 AM  |  

Last Updated: 27th November 2021 07:07 AM  |   A+A-   |  

NAFLA_DEATH

നഫ്‌ല

 

പാലക്കാട്; ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ 19 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവമുണ്ടായത്. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ല ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ നഫ് ലയെ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ആരോപണവുമായി സഹോദരൻ രം​ഗത്തെത്തി. 

വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭർതൃവീട്ടിലെ മാനസിക പീഡനമെന്ന് സഹോദരൻ

പത്ത് മാസം മുൻപാണ് മുജീബും നഫ് ലയും വിവാഹിതരാവുന്നത്. ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് മരണം എന്നാണ് സഹോദരൻ നഫ്സൽ ആരോപിക്കുന്നത്. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ – കമുറുലൈസ ദമ്പതികളുടെ മകളാണ് നഫ്‌ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.