കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോൾ വെടിയേറ്റു; വയനാട് സ്വദേശി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 08:21 AM  |  

Last Updated: 30th November 2021 08:57 AM  |   A+A-   |  

shot dead

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ വയനാട് സ്വദേശി വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്. 

കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. 

ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കാനാണ് എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയൻ മരിച്ചത്. അതേസമയം നാൽവർ സംഘം രാത്രി വേട്ടയ്‌ക്കെത്തിയതാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.