ബധിരനും മൂകനുമായ വയോധികൻ ട്രെയിൻ തട്ടി മരിച്ചു; മൃതദേഹവുമായി വണ്ടി ഓടിയത് 10 കിലോമീറ്റർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 07:35 AM  |  

Last Updated: 30th November 2021 07:35 AM  |   A+A-   |  

hit by train

ഫയല്‍ ചിത്രം

 

കണ്ണൂർ: ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ വയോധികന്റെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റർ ഓടി. കാസർ​ഗോട് തൃക്കരിപ്പൂർ സ്വദേശി കുമാരനാണ്(74) റെയിൽ പാളം മുറിച്ചു കടന്നപ്പോൾ അപകടത്തിൽപ്പെട്ടത്. കുമാരന്റെ മൃതദേഹവുമായി ജബൽപുർ - കോയമ്പത്തൂർ ട്രെയിൻ ദിനൂർ റെയിൽവേ ഗേറ്റിനപ്പുറത്ത് നിന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരെ ഓടി.  

എൻജിനു മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കുടുങ്ങി കിടക്കുന്നതു കണ്ട് ഗേറ്റ്മാൻ വിവരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അതേസമയം ഒരാളെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും എത്തി എൻജിനു മുന്നിൽ കുടുങ്ങി കിടന്ന മൃതദേഹം മാറ്റി. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചു. ട്രെയിൻ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു.