ഉറങ്ങിക്കിടന്ന 19കാരിക്ക് വെടിയേറ്റു; അമേരിക്കയിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 07:09 AM  |  

Last Updated: 30th November 2021 07:09 AM  |   A+A-   |  

kerala_girl_killed_in_America

മറിയം സൂസൻ മാത്യു

 

അലബാമ: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. അലബാമയിലെ മോണ്ട്​ഗോമറിയിലാണ് സംഭവം. 

തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. ​ഗൾഫിലായിരുന്ന ഇവർ നാല് മാസമേ ആയൊള്ളും അമേരിക്കയിൽ എത്തിയിട്ട്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.