കക്കി ഡാം രാവിലെ 11ന് തുറക്കും; വെള്ളപ്പൊക്കത്തിന് സാധ്യത, ജാ​ഗ്രത നിർദേശം

കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ  ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട; പത്തനംതിട്ടയിൽ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളിൽ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ  ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ അറിയിച്ചു. 

നദിക്കരയിലുള്ളവർ സുരക്ഷികേന്ദ്രത്തിലേക്ക് മാറണം

ജില്ലയിലെ പ്രധാന അണക്കെട്ടാണ് കക്കി ഡാം തുറക്കുന്നതോടെ പമ്പാ നദിയിലെ ജല നിരപ്പ് പത്ത് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഉയർന്നേക്കാം. വനപ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ നദിക്കരയിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് വ്യക്തമാക്കി.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍  റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ജലസേചനം, ആര്‍.ടി.ഒ.,  ഫിഷറീസ്,ജലഗതാഗതം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി,  കെ.എസ്.ആര്‍.ടി.സി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com