സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ /ചിത്രം ഫെയ്‌സ്ബുക്ക്
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ /ചിത്രം ഫെയ്‌സ്ബുക്ക്

ഷിജുഖാന് പിശക് പറ്റിയിട്ടില്ല; ശിശുക്ഷേമ സമിതി ചെയ്തതെല്ലം നിയമപരമായി; ആനാവൂര്‍ നാഗപ്പന്‍

നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. ഒരു പിശകും സംഭവിച്ചില്ല
Published on

തിരുവനന്തപുരം:  ദത്തെടുക്കല്‍ വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കും സെക്രട്ടറി ഷിജുഖാനും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സംഭവത്തില്‍ ഷിജുഖാന്‍ ചെയ്യേണ്ടത് ചെയ്തു. ഷിജുഖാനെ ചിലര്‍ വേട്ടയാടുകയാണ്. ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ശിശുക്ഷേമസമിതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. ഒരു പിശകും സംഭവിച്ചില്ല. ഷിജുഖാന് ഇപ്പോള്‍ ഇത് സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താനാകില്ല. സര്‍ക്കാര്‍ റിപ്പോര്‍ട്ട് വരട്ടെയെന്നും നാഗപ്പന്‍ പറഞ്ഞു.  ഷിജുഖാനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com