ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇതേത്തുടര്‍ന്ന് സുധാകരന് പകരം പ്രതിനിധിയെ ജില്ലാ നേതൃത്വം ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് പകരം പ്രതിനിധിയാക്കിയത്. ആലപ്പുഴയില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് സുധാകരന്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
സംസ്ഥാന സമ്മേളനത്തിന് മുമ്പ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കിയിരുന്നു. എന്നാല്‍ പ്രായപരിധി അടക്കമുള്ള മാനദണ്ഡങ്ങളില്‍ പിണറായി വിജയന് ഒഴികെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമ്മേളനം തീരുമാനിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക