ബാധ ഒഴിപ്പിക്കാൻ കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളലേൽപ്പിച്ചു; പരാതിയുമായി ട്രാൻസ്ജെൻഡർ യുവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 01:17 PM  |  

Last Updated: 05th April 2022 01:17 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മറ്റൊരു ട്രാൻസ്‌ജെൻഡർ യുവതി പൊള്ളലേൽപ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി അഹല്യ കൃഷ്ണയാണ് പൊലീസിനെ സമീപിച്ചത്. ഒപ്പം താമസിച്ചിരുന്ന അർപ്പിത തന്നെ ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം.അർപ്പിത ബലമായി കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് അഹല്യയുടെ പരാതിയിൽ പറയുന്നത്. ബാധ കയറിയെന്ന് പറഞ്ഞായിരുന്നു അതിക്രമം. അത് തെളിയിക്കാൻ വേണ്ടി കൈയിൽ കർപ്പൂരം കത്തിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും എതിർത്തു. മുഴുവൻ കത്തിതീരണമെന്നാണ് പറഞ്ഞത്. ആശുപത്രിയിൽ പോകാനിറങ്ങിയപ്പോഴും ചിലർ എതിർത്തു. ആശുപത്രിയിൽ പോയാൽ കേസാകുമെന്നും മരുന്ന് വാങ്ങി തേച്ചാൽ മതിയെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഏപ്രിൽ രണ്ടാം തീയതിയാണ് അഹല്യ തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. ഭയന്നിട്ടാണ് ഇത്രയുംനാൾ പരാതി നൽകാൻ വൈകിയതെന്നാണ് ഇവരുടെ വിശദീകരണം.

രണ്ടുദിവസത്തേക്ക് വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് കൈയിലെ പരിക്ക് ഗുരുതരമായി. കളമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കേസാകുമെന്നതിനാൽ സ്വന്തമായി ചെയ്തതെന്നാണ് ആശുപത്രിയിൽ പറഞ്ഞതെന്നും അഹല്യ കൃഷ്ണ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെ'; സിപിഎം ഉപാധിയെ പരിഹസിച്ച് കെ സുധാകരന്‍​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ