കണ്ണൂരില്‍ ചെങ്കൊടിയേറ്റം; പിണറായി പതാക ഉയര്‍ത്തി; പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

പൊതുസമ്മേളനവേദിയായ എ കെ ജി നഗറില്‍ ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 
പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നു
പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നു

 
കണ്ണൂര്‍: സിപിഎം 23ാംമത്‌ പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കം. പൊതുസമ്മേളനവേദിയായ എ കെ ജി നഗറില്‍ ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 

ഇകെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധന്‍ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.

പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍നിന്നും കൊടിമരം കയ്യൂര്‍ സമരഭൂമിയില്‍നിന്നുമാണ് എത്തിയത്

കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി നേതൃത്വം നല്‍കുന്ന കൊടിമരജാഥ അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍നിന്ന് തിങ്കള്‍ വൈകിട്ട്  പ്രയാണം തുടങ്ങി.  കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.  കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി. ജാഥാ മാനേജര്‍ കെ പി സതീഷ്ചന്ദ്രനും മറ്റു നേതാക്കളും ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.

ചുവപ്പ് വളന്റിയര്‍മാരുടെ അകമ്പടിയോടെ ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയില്‍ എത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിക്കുന്ന പതാക ജാഥ ചൊവ്വ രാവിലെ കണ്ണൂര്‍  ജില്ലയില്‍ പ്രവേശിക്കും.


ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com