വിവാഹത്തിലൂടെ സംവരണാനുകൂല്യം നഷ്ടമാകില്ല; ഹൈക്കോടതി

ഇക്കാര്യം ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വ്യക്തമാക്കിയതു സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിള്‍ബെഞ്ച് വിശദീകരിച്ചു.
ഹൈക്കോടതി/ഫയല്‍
ഹൈക്കോടതി/ഫയല്‍

കൊച്ചി:  സംവരണ വിഭാഗത്തിലുള്‍പ്പെട്ടവര്‍ ഇതര സമുദായത്തിലുള്ളവരെ വിവാഹം കഴിച്ചെന്ന പേരില്‍ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വ്യക്തമാക്കിയതു സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിള്‍ബെഞ്ച് വിശദീകരിച്ചു. വിവാഹത്തിന്റെ പേരില്‍ സംവരണ ആനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട ഇടുക്കി സ്വദേശിനി ബെക്സി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഇതു വ്യക്തമാക്കിയത്.

ഹര്‍ജിക്കാരി 2005ല്‍ സിറോ മലബാര്‍ വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ചു. ഇതിനുശേഷം എല്‍പി സ്‌കൂള്‍ അധ്യാപികയായി പിഎസ്സി മുഖേന നിയമനം ലഭിച്ചു. തുടര്‍ന്ന് ഇരട്ടയാര്‍ വില്ലേജ് ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയപ്പോള്‍ സിറോ മലബാര്‍ സഭയില്‍ പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍പെട്ടയാളാണെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നു വില്ലേജ് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 

ഹര്‍ജിക്കാരിയുടെ എസ്എസ്എല്‍സി ബുക്കില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ടയാളാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിക്കു ജാതി സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയിരുന്നു.

ഈ വാര്‍ത്ത വായിക്കാം

നോമ്പ് കാലത്ത് മുസ്ലീം ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ ഇടവേള; എതിര്‍പ്പ് ശക്തം; ഉത്തരവ് പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com