കോട്ടയത്ത് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു, ഭർത്താവ് കസ്റ്റഡിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 02:35 PM |
Last Updated: 10th April 2022 02:35 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: കോട്ടയം പൈക മല്ലികശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കണ്ണമുണ്ടയിൽ സിനിയെ (42) ആണ് ആക്രമിച്ചത്.
ഭർത്താവ് ബിനോയ് ജോസഫിനെ (48) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30 ഓടേയായിരുന്നു സംഭവം. കിടപ്പുമുറിയിൽ വെച്ച് സിനിയുടെ കഴുത്തിൽ ബിനോയ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികൾ മറ്റൊരു മുറിയിൽ ഉറങ്ങികിടക്കവേ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
എം സി ജോസഫൈന്‍ അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ