തകര്‍ത്തു പെയ്തു, സംസ്ഥാനത്ത് വേനല്‍മഴ 81 ശതമാനം അധികം; പത്തനംതിട്ട മുന്നില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 12:40 PM |
Last Updated: 11th April 2022 05:36 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനല്‍മഴ അധികമായി ലഭിച്ചതായി കണക്ക്. 81 ശതമാനം അധികമഴയാണ് മാര്‍ച്ച് മുതല്‍ ഏപ്രില്‍ ഒമ്പത് വരെ പെയ്തത്.
ഇക്കാലയളവില്‍ 59 മില്ലി മീറ്റര്‍ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 106.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. തൃശൂര്‍ ജില്ലയില്‍ മാത്രമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കോട്ടയം (205.6 മില്ലി മീറ്റര്‍), പത്തനംതിട്ട(285.7 മില്ലി മീറ്റര്‍), എറണാകുളം(173.1 മില്ലി മീറ്റര്‍), ഇടുക്കി(140.5 മില്ലി മീറ്റര്‍), ആലപ്പുഴ (168.9 മില്ലി മീറ്റര്‍) ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്.
ശതമാനക്കണക്കില്‍ കാസര്‍കോടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സാധാരണ അളവില്‍ മഴ ലഭിച്ചു. പത്ത് ജില്ലകളില്‍ അധിക മഴ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ