ശബരിമലയില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം; പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2022 06:53 AM |
Last Updated: 11th April 2022 06:53 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും.
ഇന്നുമുതല്‍ 18 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം അഷ്ടാഭിഷേകം എന്നിവ നടക്കും. 15ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ് വിഷുക്കണി ദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമില്ലെങ്കിലും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം.
തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം.
കെഎസ്ആര്‍ടിസി നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തും. ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നു തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് പമ്പയ്ക്ക് സ്‌പെഷല്‍ സര്‍വീസും നടത്തും.
ഈ വാര്‍ത്ത കൂടി വായിക്കാം
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ ഇന്നുമുതല്‍; പ്രത്യേക ഓഫറുകൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ