ഓവര്‍ടേക്ക് ചെയ്തതില്‍ തര്‍ക്കം; കൊല്ലം പുത്തൂരില്‍ നടുറോഡില്‍ കൂട്ടത്തല്ല്, എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 04:41 PM  |  

Last Updated: 11th April 2022 04:41 PM  |   A+A-   |  

clash_in_kollam

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

കൊല്ലം: പുത്തൂരില്‍ നടു റോഡില്‍ നടന്ന കൂട്ടത്തല്ലില്‍ എസ്‌ഐയ്ക്കും ഭാര്യയ്ക്കും മകനും പരിക്കേറ്റു. വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്മാണ് അടിപിടിയില്‍ കലാശിച്ചത്. പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബൈക്ക് യാത്രക്കാരായ യുവാക്കള്‍ കാര്‍ യാത്രക്കാരായ എസ്‌ഐയെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുഗുണന്‍, ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാര്‍ ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തു പോയത് സംബന്ധിച്ച തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് വഴിവെച്ചത്. കൂട്ടത്തല്ലിന്റെ വീഡിയോ പുറത്തവന്നിട്ടുണ്ട്. 

ഹെല്‍മെറ്റ് വെച്ച് അമലിനെ ഇവര്‍ അക്രമിച്ചു എന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്തകൂടി വായിക്കാം 'മകന് ആരോ മദ്യം നല്‍കിയതാണ് പ്രശ്‌നമായത്'; പരാതിയില്ലെന്ന് അമ്മ, ഓമനക്കുട്ടന് എതിരെ വധശ്രമത്തിന് കേസെടുക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ