'മകന് ആരോ മദ്യം നല്‍കിയതാണ് പ്രശ്‌നമായത്'; പരാതിയില്ലെന്ന് അമ്മ, ഓമനക്കുട്ടന് എതിരെ വധശ്രമത്തിന് കേസെടുക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2022 03:28 PM |
Last Updated: 11th April 2022 03:28 PM | A+A A- |

വൃദ്ധയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യത്തില്‍ നിന്ന്
കൊല്ലം: കൊല്ലത്ത് തന്നെ ക്രൂരമായി മര്‍ദിച്ച മകന് എതിരെ പരാതിയില്ലെന്ന് അമ്മ. മകന് ആരോ മദ്യം നല്‍കിയതാണ് പ്രശ്‌നമായതെന്ന് അമ്മ ഓമന പറഞ്ഞു. 'തള്ളി താഴെയിട്ട് മുതുകത്ത് മര്‍ദിച്ചതല്ലാതെ ഒന്നും ചെയ്തില്ല' എന്നും അമ്മ പറഞ്ഞു. കൊല്ലം ചവറ സ്വദേശി ഓമനയ്ക്കാണ് മകന്റെ ക്രൂരമര്‍ദനം ഏറ്റത്. 84കാരിയായ ഓമനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തില്‍, ഓമനയുടെ മകന്‍ ഓമനക്കുട്ടന് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കും. ഓമനയുടെ മൊഴിയുടെയും പുറത്തുവന്ന വീഡിയോയുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഏമനക്കുട്ടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഇന്നലെ ഉച്ചയോടെയാണ് ക്രൂരമര്‍ദനം അരങ്ങേറിയത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് വൃദ്ധയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. വരാന്തയിലേക്ക് എടുത്തെറിയുകയും, മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും, മുതുകിനും തലയ്ക്കും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഓമനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പൊലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വാര്‍ഡ് മെമ്പറുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഈ വാര്‍ത്തകൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ