തൃശൂരില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, വന്‍ സ്‌ഫോടനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 12:22 PM  |  

Last Updated: 13th April 2022 12:22 PM  |   A+A-   |  

fire

കടയ്ക്ക് തീ പിടിച്ചപ്പോള്‍/ ടിവി ദൃശ്യം

 

തൃശൂര്‍: തൃശൂര്‍ കൊടകര കോടാലിയില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സ്ഥാപനത്തില്‍ വന്‍ സ്‌ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് കട കത്തിനശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്.  ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. 

ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് ചെയ്യുകയും ചെയ്യുന്ന കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. എട്ടു ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. ഇതില്‍ നാലെണ്ണമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കട പൂര്‍ണമായി നശിച്ചു.

സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും പുതുക്കാടു നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ