ലവ് ജിഹാദ് : കോടഞ്ചേരിയില്‍ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം 

ലവ് ജിഹാദ്  ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു
ഷെജിനും ഭാര്യയും
ഷെജിനും ഭാര്യയും

കോഴിക്കോട് : ലവ് ജിഹാദ് വിഷയത്തില്‍ കോഴിക്കോട് കോടഞ്ചേരിയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് കോടഞ്ചേരിയിലാണ് വിശദീകരണ യോഗം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായ ഷെജിന്‍ ഇതര മതസ്ഥയായ പെണ്‍കുട്ടിയുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. 

മുസ്ലിം സമുദായാംഗമായ ഷെജിന്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഷെജിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് രംഗത്തെത്തി. 

ഷെജിന്‍ മതസൗഹാര്‍ദം തകര്‍ത്തെന്നും ഒരു സമുദായത്തെ വേദനിപ്പിച്ചെന്നും ജോര്‍ജ് എം തോമസ് ആരോപിച്ചിരുന്നു. അതിനിടെ, സിപിഎം നേതാവിനെ തിരുത്തി ഡിവൈഎഫ്‌ഐ രംഗത്തെത്തി. ലൗജിഹാദ് ഒരു നിര്‍മ്മിത കള്ളമാണെന്ന് ഡിവൈഎഫ്‌ഐഐ പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും. സമസ്ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്ത് ഷെജിനും ജോയ്‌സ്‌നയും പുതുതലമുറയ്ക്ക്  മാതൃകയാണെന്നും എഫ് ബി പോസ്റ്റില്‍ ഡിവൈഎഫ്‌ഐ വ്യക്തമാക്കി


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com