കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 08:47 PM  |  

Last Updated: 13th April 2022 08:47 PM  |   A+A-   |  

kendriya_vidyalayam

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ടകള്‍ റദ്ദാക്കി. എംപിമാരുടെ മക്കള്‍, പേരക്കുട്ടികള്‍  എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.

ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു പ്രവേശനത്തിന് അനുവദിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയ സംഘടന്റെയാണ് തീരുമാനം.

ഈ വാർത്ത വായിക്കാം

എഡിജിപി വ്യാജപ്രചാരണം നടത്തുന്നു; ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ