കടയിൽ ഇരച്ചുകയറി കാട്ടുപന്നിയുടെ ആക്രമണം, അധ്യാപകന് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 04:26 PM |
Last Updated: 14th April 2022 04:26 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപം കാട്ടുപന്നിയുടെ ആക്രമണം. ഫോറസ്റ്റ് ഓഫീസിന് എതിർവശത്തെ വ്യാപാര സ്ഥാപനത്തിലും പുറത്തും നിന്നവരെ കാട്ടുപന്നി ആക്രമിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻ്റെ അകത്തേയ്ക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.ചില്ലുകൾ തകർത്ത് അകത്ത് കയറിയ കാട്ടുപന്നി സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകൻ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫിനെ (33) കുത്തി പരിക്കേൽപ്പിച്ചു. കാലിനും കൈയ്ക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിൻ്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്. കടയിലെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ പന്നി തകർത്തു.
ഈ വാർത്ത കൂടി വായിക്കൂ
'വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ'; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ