വഴക്കിനിടെ യുവതി കസേരയെടുത്ത് അമ്മായിയമ്മയുടെ തലയ്ക്ക് അടിച്ചു; പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 03:09 PM |
Last Updated: 14th April 2022 03:17 PM | A+A A- |

തലയ്ക്ക് പരിക്കേറ്റ അമ്മിണി/ ടെലിവിഷന്‍ ചിത്രം
തൊടുപുഴ: യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി അമ്മിണിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്്. പരിക്കേറ്റ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ മകന്‍ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലീല കസേര എടുത്ത് അമ്മിണിയുടെ തലയ്ക്കടിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഈ വാര്‍ത്ത വായിക്കാം
'വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ'; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ