കേരളത്തില്‍ ആദ്യം; മേല്‍ക്കൂരയില്ലാത്ത കെഎസ്ആര്‍ടിസി; ഇനി ഡബിള്‍ ഡെക്കര്‍ ബസിലിരുന്ന് തലസ്ഥാനം ചുറ്റിക്കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 09:55 PM  |  

Last Updated: 16th April 2022 09:59 PM  |   A+A-   |  

thmabanoor

തമ്പാനൂര്‍ ബസ് സ്റ്റാന്റ്/ഫയല്‍

 

തിരുവനന്തപുരം: തലസ്ഥാന നഗരം സന്ദര്‍ശിക്കുന്നതിന് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ് കെഎസ്ആര്‍ടിസി സിറ്റി റൈഡ് ഏപ്രില്‍ 18ന് തുടക്കമാകും. വൈകുന്നേരം 6.45ന് കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെഎസ്ആര്‍ടിസി ബഡ്‌ജെറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്.

വന്‍ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തില്‍ തന്നെ ആദ്യത്തേതാണ്. തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകള്‍ കാണുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബൈക്കിന് മുകളിൽ കല്ലുരുണ്ടു വീണു; യുവാവ് മരിച്ചു, അപകടം താമരശ്ശേരി ചുരത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ