നാളെ നിര്‍ണായകം; വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഉച്ചയ്ക്ക് വിധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 06:58 PM  |  

Last Updated: 18th April 2022 11:00 PM  |   A+A-   |  

Dileep case verdict

ഫയല്‍ ചിത്രം

 

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ കേസിൽ വാദം പൂർത്തിയാക്കിയിരുന്നു.  കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

അതേസമയം, കേസിലെ ഏഴാം പ്രതിയും സൈബർ വിദഗ്ധനുമായ സായ് ശങ്കർ തിങ്കളാഴ്ച ഉച്ചയോടെ ചോദ്യംചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതികളുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ ദിലീപിന്റെയും അഭിഭാഷകരുടെയും നിർദേശപ്രകാരം ഡലീറ്റ് ചെയ്തതായി ഇയാൾ സമ്മതിച്ചിരുന്നു. അന്വേഷണ സംഘത്തിനു നൽകിയ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.

ഈ വാര്‍ത്ത വായിക്കാം

വൈദ്യുതിഭവന്‍ വളയല്‍ നിരോധിച്ച് ഉത്തരവ്; സമരം ചെയ്യുന്നത് മാനേജര്‍മാര്‍; സിഐടിയുമായി കൊമ്പുകോര്‍ക്കാന്‍ ബി അശോക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ