താലികെട്ടാന്‍ പോകവെ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 08:19 AM  |  

Last Updated: 18th April 2022 08:19 AM  |   A+A-   |  

marriage fraud

പ്രതീകാത്മക ചിത്രം


കൊല്ലം: വരൻ താലികെട്ടാൻ ഒരുങ്ങവെ കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ സംഘർഷമുണ്ടായി. 

കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടിയ വധു ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താലികെട്ടിന് വിസമ്മതിച്ചത്. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. വരന്റെ വീട്ടുകാർക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകി. 

മൺറോത്തുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച 11 കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. എന്നാൽ വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഈ വാർത്ത വായിക്കാം

മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ; വയോധികനെ കബളിപ്പിച്ച് പണം തട്ടി, പരാതി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ