വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി; 16കാരി ഗര്‍ഭിണി; കണ്ണൂരില്‍ 14കാരനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 04:53 PM  |  

Last Updated: 20th April 2022 04:53 PM  |   A+A-   |  

sexual assault, police case against 14 year old boy

പ്രതീകാത്മക ചിത്രം

 


കണ്ണൂര്‍: എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. 

സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.

ഈ വാര്‍ത്ത വായിക്കാം

വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ