ആറുവയസ്സുകാരിയെ ഒരുവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 08:57 PM  |  

Last Updated: 20th April 2022 08:57 PM  |   A+A-   |  

Pocso case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിനതടവും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം. 

കോഴിക്കോട് സ്വദേശിയായ കുട്ടി പഠനത്തിനായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു പീഡനം. 2017 മുതല്‍ ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയെ പലതവണയായി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി ആര്‍.എസ്.വിജയമോഹന്‍ ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ  വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി; 16കാരി ഗര്‍ഭിണി; കണ്ണൂരില്‍ 14കാരനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ