തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; സിപിഐ നേതാവ് അടക്കം രണ്ടുപേർ  മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 09:07 AM  |  

Last Updated: 21st April 2022 09:13 AM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

കൊച്ചി: വാഹനാപകടത്തില്‍ സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ കെ എസ് അജിത്, വിമല്‍ എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം. 

എംസി റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സിപിഐ പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച അജിത്. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകി; മൂക്കിനുള്ളില്‍ കയറി കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോടെ പുറത്തെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ