തരി രൂപത്തിലാക്കി കാലില്‍ വെച്ചുകെട്ടി; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം പിടികൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 10:59 AM |
Last Updated: 22nd April 2022 10:59 AM | A+A A- |

സ്വർണം കാലിൽ വെച്ചു കെട്ടി കടത്താൻ ശ്രമം/ ടിവി ദൃശ്യം
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കാലില്‍ വച്ചുകെട്ടിയും ബാഗില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം.
തരിരൂപത്തിലാക്കി കാലില്‍ വെച്ചു കെട്ടി ഒളിപ്പിച്ച നിലയിലാണ് ഒരു യാത്രക്കാരനില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. വയനാട് സ്വദേശി അബ്ദുള്‍ റസാഖ് ആണ് സ്വര്‍ണം കടത്തിയത്. ഒന്നര കിലോയിലധികം സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്.
ലഗേജില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരെ സ്വീകരിക്കാനെത്തിയ ഏഴു പേരും ഇവര്‍ വന്ന നാലു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ശ്രീനിവാസന്‍ വധക്കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍; അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ