ശ്രീനിവാസന്‍ വധക്കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍; അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 10:04 AM |
Last Updated: 22nd April 2022 10:04 AM | A+A A- |

ഫയല്‍ ചിത്രം
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ഗൂഢാലോചനയില്‍ പങ്കാളികളായ നാലുപേരെ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.
അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് ഭാരവാഹികള്‍ ആണെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മേലാമുറിയില്‍ സംഭവസമയത്ത് എത്തുകയുംചെയ്തവരാണ് മുഹമ്മദ് ബിലാലും റിയാസുദീനും. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും സംഘത്തിന് മറ്റുസഹായങ്ങള്‍ നല്‍കുകയും ചെയ്തതിനാണ് സഹദ് അറസ്റ്റിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ