ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതിയുടെ മൊബൈല്‍ഫോണും സ്‌കൂട്ടറും കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 10:14 AM  |  

Last Updated: 23rd April 2022 10:14 AM  |   A+A-   |  

sreenivasan

ഫയല്‍ ചിത്രം

 

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാ മുറിയിലെത്തിയിരുന്നു. 

പിടിയിലായവരെല്ലാം ശംഖുവാരത്തോട് സ്വദേശികളാണ്. കേസില്‍ ഇന്നലെ ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സദ്ദാം ഹുസൈന്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. 

കാവില്‍പ്പാട് കല്ലംപറമ്പില്‍ അഷ്‌റഫ് (29), കുന്നുംപുറം അഷ്ഫാഖ് (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളെ ഒളിപ്പിച്ചതിനാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

അതേസമയം ശ്രീനിവാസന്‍ വധത്തില്‍ നേരിട്ടു പങ്കെടുത്തവരെ ഇതുവരെ പിടികൂടാനായിട്ടില്ല. കൃത്യത്തില്‍ പങ്കെടുത്തതായി സൂചനയുള്ള ശംഖുവാരമേട് സ്വദേശി ഉപയോഗിച്ചതായിപ്പറയുന്ന മൊബൈല്‍ ഫോണ്‍, കൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍, ഓട്ടോറിക്ഷ തുടങ്ങിയവ അറസ്റ്റിലായ പ്രതികളെ എത്തിച്ചുള്ള തെളിവെടുപ്പില്‍ കണ്ടെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേര്‍ക്ക് ബോംബേറ്, ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ