മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; ഒരുകോടി രൂപ പിടിച്ചെടുത്തു, ദമ്പതികള്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 09:12 PM  |  

Last Updated: 24th April 2022 09:12 PM  |   A+A-   |  

blackmoney

പ്രതീകാത്മക ചിത്രം

 

മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പൊലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നതാണ് പണം എന്നാണ് സൂചന. 116 ഗ്രാം സ്വര്‍ണ നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സഞ്ജയ് താനാജി സബ്കല്‍, ഭാര്യ അര്‍ച്ചന എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
 

ഈ വാര്‍ത്ത വായിക്കാം ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് മൂന്നുതവണ മദ്യം മോഷ്ടിച്ചു; നാലാമത്തെ പ്രാവശ്യം പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ