ശ്രീനിവാസന്‍ വധം: എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 07:53 PM  |  

Last Updated: 25th April 2022 07:53 PM  |   A+A-   |  

SREENIVASAN MURDER CASE

ശ്രീനിവാസന്‍

 

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 

കഴിഞ്ഞദിവസം, പട്ടാമ്പിയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. 

കേസില്‍ കരണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്ചിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മുണ്ടൂര്‍ ഒന്‍പതാംമൈല്‍ നായമ്പാടം സ്വദേശി അബ്ദുല്‍ ഖാദര്‍ (ഇക്ബാല്‍ 34), പാലക്കാട് ചടനാംകുറുശ്ശി സ്വദേശി ഫയാസ്34)എന്നിവരാണ് അറസ്റ്റിലായത്. 

3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രില്‍ 16നു മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതില്‍ 3 പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. കൊലയാളികള്‍ എത്തിയ ഇരുചക്രവാഹനങ്ങളില്‍ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സ്‌കൂട്ടര്‍ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം കെ റെയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍; കണ്ണൂര്‍ നടാലില്‍ സംഘര്‍ഷം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ