വിയർത്തൊലിച്ച് കേരളവും, എട്ട് ജില്ലകളിൽ താപനില 35 ഡി​ഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 08:17 AM  |  

Last Updated: 30th April 2022 08:37 AM  |   A+A-   |  

hot_summer

ചിത്രം; പിടിഐ

 

കൊച്ചി; ഉത്തരേന്ത്യയിലെ താപതരം​ഗം പോലെ കേരളത്തിലും വേനൽ കനക്കുകയാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ താപനില 35 ഡി​ഗ്രിക്ക് മുകളിലാണ്. പാലക്കാടാണ് ചൂട് ഏറ്റവും കൂടുതൽ. ജില്ലയിലെ താപനില ഇപ്പോൾ ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കേരളത്തിലെ കൂടിയ ചൂടാണിത്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 46ഡി​ഗ്രി വരെയാണ് താപനില രേഖപ്പെടുത്തുന്നത്. ഇതുവച്ച് നോക്കുകയാണെങ്കിൽ പാലക്കാട് താപനില കുറവാണ്. എന്നാൽ അന്തരീക്ഷ ആർദ്രതയാണ് ഭീഷണിയാവുന്നത്. ഈമാസം മൂന്നുദിവസം ഒഴിച്ചുനിർത്തിയാൽ അറുപതിന് മുകളിലായിരുന്നു അന്തരീക്ഷ ആർദ്രതാ നിരക്ക്. ഏപ്രിൽ 12 ന് അത് 92 വരെയെത്തി. മുപ്പതിനും അൻപതിനും ഇടയിലുള്ള ഹ്യുമിഡിറ്റിയാണ് ഏറ്റവും സുഖകരമായ അന്തരീക്ഷം.

ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനൽ മഴയാണ് ഇത്തവണ ഉഷ്‌ണതരംഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. എന്നാൽ ഹ്യുമിഡിറ്റി കേരളത്തെ വിയർപ്പിക്കുകയാണ്.  2016ലാണ് കൊടും ചൂടിലേക്ക് വീണത്. അന്ന് മുതൽ സൂര്യാഘാതം നിത്യസംഭവമായി. 41 ഡിഗ്രിക്ക് മുകളിലെ ചൂടിൽ ചില ജില്ലകൾ അന്ന് പൊള്ളി. ശരാശരി താപനിലയേക്കാൾ 5 മുതൽ 6 ഡിഗ്രി വരെ ഉയർന്നാലേ ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ടതുള്ളൂ. 

ഈ വാർത്ത കൂടി വായിക്കാം

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ