സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 06:36 AM  |  

Last Updated: 30th April 2022 06:37 AM  |   A+A-   |  

heavy rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉള്ള സമയത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പിലുണ്ട്. 
 

ഈ വാർത്ത കൂടി വായിക്കാം

'കുസൃതിയായി കാണുന്നു; വരുമാനം നഷ്ടപ്പെട്ട നിരാശാവാദികളാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്'- മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ