ഡിവൈഎഫ്‌ഐക്ക് പുതുനേതൃത്വം; വി വസീഫ് പ്രസിഡന്റ്; സനോജ് സെക്രട്ടറി

സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയും ഇടംപിടിച്ചു
വസീഫ്, സനോജ് എന്നിവര്‍/ ഫയല്‍
വസീഫ്, സനോജ് എന്നിവര്‍/ ഫയല്‍

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫ് ആണ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. വി കെ സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും. എസ് ആര്‍ അരുണ്‍ ബാബുവിനെ ട്രഷറര്‍  ആയും തെരഞ്ഞെടുത്തു. 

സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയും ഇടംപിടിച്ചു. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ലയ മരിയ ജെയ്‌സണ്‍ ആണ് സംസ്ഥാന സമിതിയിലിടം നേടിയത്. പുതിയ പ്രസിഡന്റ് വസീഫ് കോഴിക്കോട് സ്വദേശിയാണ്. 

25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയേയുമാണ് പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് എസ് സതീഷ്, ചിന്ത ജെറോം, കെ യു ജനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവായി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com