വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരി തോട്ടിൽ വീണ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2022 09:12 AM |
Last Updated: 01st August 2022 09:12 AM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: ഒന്നരവയസ്സുള്ള പെൺകുട്ടി തോട്ടിൽ വീണ് മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ വീണത്. ആവിപ്പുഴയോട് അനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം പള്ളിയില്‍ ഖബറടക്കി.
ഈ വാർത്ത കൂടി വായിക്കൂ
തിരുവല്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ