ഡാമില്‍ നിന്ന് വെളളം കുത്തിയൊലിച്ചെത്തി; റോഡ് ഒലിച്ചുപോയി; അടിമാലി-ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം (വീഡിയോ)

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാം തുറന്നുവിട്ടിരുന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


അടിമാലി: അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍ക്കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാം തുറന്നുവിട്ടിരുന്നു. ഡാമില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് എത്തിയതാണ് റോഡ് തകരാന്‍ കാരണമായത്. 

ജില്ലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. 6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് വെവലായ 137.5 അടിയിലെത്തും. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

രാവിലെ പത്തുമുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് അറിയിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് പിന്നീട് അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com